കൃഷി ശ്രീ സംഘം മഞ്ഞൾ വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: മഞ്ഞൾ കൃഷി വിളവെടുത്ത് കൃഷി ശ്രീ കാർഷിക സംഘം.വിയ്യൂരിലെ ഒരേക്കർ സ്ഥലത്താണ് കൃഷി ശ്രീ വിളവൊരുക്കിയത്.കഴിഞ്ഞ മെയ് മാസമാണ് വിത്തിടീൽ നടത്തിയത്. ഏകദേശം രണ്ടായിരം കിലോയിലധികം വിളവ് ലഭിച്ചിട്ടുണ്ട്. കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത നൂതനഇനം മഞ്ഞൾ വിത്താണ് പ്രഗതി. ഔഷധമൂല്യവും വിളവും ധാരാളമുള്ള ഈ വിത്ത് കഴിഞ്ഞ കുറച്ച് വർഷമായിട്ടേ കൃഷി ചെയ്യാൻ തുടങ്ങിയിട്ടുള്ളൂ.നമ്മുടെ പ്രദേശത്ത് ഈ വിത്തിനം പരിചയപ്പെടുത്താനും കൃഷി വ്യാപിപ്പിക്കാനുമാണ് സംഘം ലക്ഷ്യമിടുന്നത്. മഞ്ഞളിൻ്റെ ആദ്യ വിൽപനോദ്ഘാടനം കൊയിലാണ്ടി കൃഷി ശ്രീ കാർഷിക വിപണന കേന്ദ്രത്തിൽ വെച്ച് നഗരസഭാ വൈ ചെയർമാൻ അഡ്വ.കെ.സത്യനും വനമിത്ര അവാർഡ് ജേതാവ് സി.രാഘവനും ചേർന്ന് നിർവഹിച്ചു. വാർഡ് കൗൺസിലർ എ. ലളിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മോഹനൻ നടുവത്തൂർ ,ബാലൻ പന്തലായനി എന്നിവർ വിത്ത് ഏറ്റുവാങ്ങി.തുടർ ദിവസങ്ങളിൽ ബസ് സ്റ്റാൻ്റ് പരിസരത്തുള്ള കാർഷിക വിപണന കേന്ദ്രത്തിൽ വെച്ച് വിൽപന ഉണ്ടാവും. കൃഷി രീതിയെക്കുറിച്ച് സംഘം ഭാരവാഹികളായ രാജഗോപാലൻ, പ്രമോദ് രാരോത്ത് എന്നിവർ സംസാരിച്ചു. ഹരീഷ് പ്രഭാത് നന്ദി പറഞ്ഞു.

Comments
error: Content is protected !!