KERALAMAIN HEADLINES
കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തും
കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തും. കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ അധിഷ്ടിതമായ പഞ്ചിംഗ് സംവിധാനമാണ് നടപ്പിലാക്കുന്നത്.
എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും. കെല്‍ട്രോണ്‍ പ്രതിനിധികള്‍ എല്ലാ യൂണിറ്റിലുമെത്തി ഇത് ശേഖരിച്ച് പഞ്ചിംഗ് സംവിധാനമൊരുക്കും. എത്രയും പെട്ടെന്ന് ഈ സംവിധാനം നടപ്പിലാക്കാനാണ് കാല് ലക്ഷത്തിലേറെ ജീവനക്കാരുള്ള കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നത്.
Comments