യൂണിറ്റിന് 92 പൈസയുടെ വർധനവ് ആവശ്യപ്പെട്ട് കെഎസ്ഇബി.

 

ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർധനവ് ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചു. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർധനവ വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. പൊതുജനാഭിപ്രായം കൂടി തേടിയ ശേഷം റഗുലേറ്ററി കമ്മീഷൻ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കും

202223 സാമ്പത്തിക വർഷത്തിലെ നിരക്ക് വർധനവിനുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം 2852 കോടിയുടെ റവന്യു കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നിരക്ക് വർധനവിലൂടെ 2284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാർഹിക ഉപഭോക്താക്കൾക്ക് 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട ഉപഭോക്താക്കൾക്ക് 11.88 ശതമാനവും വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർധനവും വേണമെന്നാണ് കെ എസ് ഇ ബി ആവശ്യപ്പെടുന്നത്.

Comments

COMMENTS

error: Content is protected !!