LOCAL NEWS
കെ .എസ് .കെ.ടി.യു സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്വല സ്വീകരണം
കൊയിലാണ്ടി : കെ.എസ്.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ നയിച്ച സംസ്ഥാനജാഥക്ക് കൊയിലാണ്ടിയിൽ ഉജ്വല സ്വീകരണം നൽകി..കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസ്പരിസരത്ത് നിന്ന് കാനത്തിൽ ജമീല എം. എൽ .എ , കെ. കെ. മുഹമ്മദ്, പി .വിശ്വൻ എന്നിവരും സ്വാഗത സംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി. ബാബുരാജ് അധ്യക്ഷനായി.ഏരിയാ സെക്രട്ടറി എ .സി ബാലകൃഷ്ണൻ ,ജാഥാ ലീഡർ എം .ചന്ദ്രൻ ,വി .കെ രാജൻ, ഇ .ജയൻ തുടങ്ങിയവർ സംസാരിച്ചു.
Comments