KERALAUncategorized

കെട്ടിടങ്ങളിൽ തറ വിസ്തീർണം മാറ്റം വരുത്തിയ ഉടമകൾക്ക് തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി

കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോ​ഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത‌ ഉടമകൾക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സർക്കാർ ഉത്തരവിറക്കി. ജൂൺ 30 വരെ പിഴ ഇല്ലാതെ ഇക്കാര്യം തദ്ദേശ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്താം. 

വസ്തു (കെട്ടിട) നികുതി പരിഷ്കരിച്ച് മാർച്ച് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മെയ് 15നാണ് അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. ഈ മാസം 10ന് ആണ് നികുതി ക്രമവൽകരിക്കുന്നതിന്റെ ഭാഗമായുള്ള ഫോം 9ബി എന്ന ഫോം ലഭ്യമായത് . ഈ സാഹചര്യത്തിലാണ് സമയം നീട്ടി ഭേദ​ഗതി ഉത്തരവിറക്കിയത്.

ഫോം 9ബി തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button