KERALA
കൊച്ചിയിൽ ഐ.ബി.എം ഡവലപ്മെൻ്റ് സെൻ്റർ വരുന്നു
ഐബിഎം ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിക്കുന്നു. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ ലക്ഷ്യം വെക്കുന്നത്. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ ഇതു സംബന്ധിച്ച വിവരങ്ങൾ കൈമാറി.
ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉൽപന്നങ്ങൾ നിർമ്മിക്കുക എന്നതായിരിക്കും കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന പുതിയ സെൻ്ററിൻ്റെ പ്രധാന പ്രവർത്തനം. പ്രശസ്തമായ ഐടി കമ്പനിയായ ഐബിഎം സാന്നിധ്യം കേരളത്തിന് മുതൽ കൂട്ടാവും എന്നാണ് പ്രതീക്ഷ
Comments