സംസ്ഥാനത്ത് വീണ്ടും വൈറല്‍പ്പനി പിടിമുറുക്കുന്നു

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം ക്രമാതീതമായി  കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. ഇതിലുമേറെയാളുകള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയും തേടുന്നുണ്ട്. പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്.

പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്. വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവയാണ് കാരണം.  കൂടാതെ എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുമുണ്ട്. വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നുണ്ട്.

Comments
error: Content is protected !!