MAIN HEADLINES
കൊച്ചി ബംഗളൂരു ഇടനാഴിക്ക് 448 കോടി
ബംഗളൂരു വ്യവസായ ഇടനാഴിക്ക് സ്ഥലമേറ്റടുക്കാൻ നിർവഹണ ഏജൻസിയായ കിൻഫ്രയ്‌ക്ക് 448.43 കോടി രൂപ കൈമാറി. കിഫ്‌ബി അനുവദിച്ച വായ്‌പയിൽനിന്നുമാണ് തുക അനുവദിച്ചത്.
ചെന്നൈ––ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂർവരെ നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലാണ് സ്ഥലമേറ്റെടുക്കൽ. 1351 ഏക്കർ ഏറ്റെടുക്കും. പുതുശേരി സെൻട്രൽ വില്ലേജിൽവരുന്ന അറുന്നൂറ് ഏക്കറിനുള്ള തുകയാണ് നൽകിയത്.
Comments