CALICUTDISTRICT NEWSKOYILANDILOCAL NEWS
കൊയിലാണ്ടിയിൽ ആദ്യ പത്രിക ജമീലയുടെ
കൊയിലാണ്ടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൊയിലാണ്ടി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം തേടിയുള്ള പ്രഥമ പത്രികയാണിത്. റിട്ടേണിങ് ഓഫീസർ കെ ഫത്തീല മുമ്പാകെ കെ.ദാസൻ എം.എൽ.എയ്ക്ക് ഒപ്പമെത്തിയാണ് പത്രികാ സമർപ്പണം നടത്തിയത്. കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ടു തവണയായി കെ. ദാസൻ വിജയിച്ച മണ്ഡലമാണ്. കെ ദാസൻ 2016 ൽ 45.94 ശതമാനം വോട്ടുകൾ നേടി.
Comments