ANNOUNCEMENTSMAIN HEADLINES
കൊറോണ വകഭേദങ്ങൾ ഇനിയും വരാം. W.H.O
കൂടുതല്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അവയെ നിയന്ത്രിക്കുന്നത് കൂടുതല്‍ വെല്ലുവിളിയായിരിക്കുമെന്നും ഡബ്ലു.എച്ച്.ഒ എമർജന്‍സി കമ്മിറ്റി വ്യക്തമാക്കി.
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. പുതിയതും നിലവിലുള്ളതിനേക്കാള്‍ അപകടകാരിയുമായ വൈറസ് വകഭേദങ്ങള്‍ ഉണ്ടായേക്കാം. അവ ലോകത്ത് വ്യാപിച്ചേക്കാം. അവയെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളി ഉയർത്താനിടയുണ്ട്, ഡബ്ലു.എച്ച്.ഒ എമർജന്‍സി കമ്മിറ്റി പറഞ്ഞു.
കൊറോണ വൈറസ് രൂപപ്പെട്ടത് സംബന്ധിച്ച പഠനത്തിന് ചൈനയുടെ സഹരണം ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ആവശ്യപ്പെട്ടു.
Comments