കൊല്ലത്ത് ടാങ്കർ ഇടിച്ച് സഹോദരങ്ങൾ മരിച്ചു.
ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഓട്ടു കമ്പനിയക്ക് സമീപം ചെറുവത്ത് ഇമ്പിച്ചി അലിയുടെ മകന് മുഹമ്മദ് ഫാസിൽ (25 ),സഹോദരി കൊയിലോത്തും പടി ഷമീറിൻ്റെ ഭാര്യ ഫാസില(27) എന്നിവരാണ് മരിച്ചത്. കൊല്ലം അങ്ങാടിയിലെ കടയിൽ നിന്നും പഴങ്ങൾ വാങ്ങി തങ്ങളുടെ സ്കൂട്ടറിൽ കയറവെയാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍ എത്തിച്ചു. ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ മുഹമ്മദ് ഫാസില്‍ ധരിച്ച ഹെല്‍മെറ്റ് പൊട്ടിച്ചിതറി.ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് ക്ഷതമൊന്നും സംഭവിച്ചിട്ടില്ല.
കൊല്ലം ടൌണിൽ അപകടം ഉണ്ടായ സ്ഥലം റോഡിന്റെ അരിക് ഉയര്‍ന്ന് കിടക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്. ദേശീയ പാതയിൽ ഏറ്റവും അധികം കുരുക്ക് ഉണ്ടാവുന്ന സ്ഥലമാണ് കൊല്ലം ടൌൺ. പഴയ അങ്ങാടിയായിതിനാൽ റോഡ് ഏറ്റവും വീതി കുറഞ്ഞ ഭാഗവുമാണ്.