MAIN HEADLINES
കൊല്ലത്ത് വള്ളം മറിഞ്ഞ് നാലുപേർ മരിച്ചു. 12 പേരെ രക്ഷിച്ചു
അഴീക്കലിൽ മീൻ പിടിക്കാൻ പോയ വളളം മറിഞ്ഞ് നാലുപേർ മരിച്ചു. മത്സ്യത്തൊഴിലാളികളായ സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം ആറാട്ടുപുഴ തറയിൽ കടവ് സ്വദേശികളാണ്.
രാവിലെയായിരുന്നു അപകടം. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. 16 പേരാണ് വളളത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേരെ മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കായംകുളം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശിയുടെ ‘ഓംകാരം’ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം അന്വേഷിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
Comments