കോവിഡ് ബാധിതയായ പഞ്ചായത്തംഗം പി.പി.ഇ. കിറ്റണിഞ്ഞ്‌ എത്തി

പേരാമ്പ്ര : മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിൽ പഞ്ചായത്തംഗമായി തിരഞ്ഞടുക്കപ്പെട്ടയാൾക്ക് കോവിഡ് പോസിറ്റീവായതോടെ പി.പി.ഇ. കിറ്റ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പതാംവാർഡംഗം മിനി അശോകനാണ് പി.പി.ഇ. കിറ്റ് ധരിച്ച് ആംബുലൻസിൽ എത്തിയത്.

മേപ്പയ്യൂരിലെ ഓഡിറ്റോറിയത്തിലാണ് ഗ്രാമപ്പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സത്യപ്രതിജ്ഞാസൗകര്യം ഒരുക്കിയത്. 16 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തശേഷം ഉച്ചയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിലെ വളപ്പിൽ ഒരംഗത്തിന് മാത്രം പ്രത്യേക സൗകര്യം ഒരുക്കുകയായിരുന്നു.

വരണാധികാരിയായ താലൂക്ക് സപ്ലൈ ഓഫീസർ വി.പി. രാജീവനും മുതിർന്ന അംഗം കെ.ടി. രാജനും പി.പി.പി.ഇ. കിറ്റ് ധരിച്ചു. രാജൻ ചൊല്ലിക്കോടുത്ത പ്രതിജ്ഞ മിനി ഏറ്റുചൊല്ലി രജിസ്റ്ററിൽ ഒപ്പുവെച്ച് സ്ഥാനമേറ്റു.

Comments

COMMENTS

error: Content is protected !!