കെൽട്രോൺ “യുദ്ധ” രംഗത്തേക്ക്

നാവിക പ്രതിരോധമേഖലയിൽ തന്ത്രപ്രധാന ഉപകരണങ്ങൾ നിർമിച്ച് കൈമാറാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എൻപിഒഎല്ലും തമ്മിൽ ധാരണയായി. വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ധാരണപത്രം ഒപ്പുവച്ചു. കെൽട്രോൺ സിഎംഡി എൻ നാരായണമൂർത്തിയും എൻപിഒഎൽ ഡയറക്ടർ എസ്‌ വിജയൻപിള്ളയും തമ്മിൽ ധാരണപത്രം കൈമാറി.

അന്തർവാഹിനികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഉഷസ് സോണാർ സിമുലേറ്റർ, കപ്പലുകളും അന്തർവാഹിനികളും തമ്മിലുള്ള സമുദ്രാന്തര വാർത്താവിനിമയ സംവിധാനമായ യുവാക്സ് ട്രൈറ്റൺ, അന്തർവാഹിനികൾക്കായി അഡ്വാൻസ്‌ഡ് ഇൻഡിജീനസ് ഡിസ്ട്ര‌‌‌സ് സോണാർ സിസ്റ്റം എന്നിവ നിർമിക്കാനുള്ള ധാരണപത്രമാണ് ഒപ്പുവച്ചത്. സർക്കാർ ആവിഷ്കരിക്കുന്ന ഇലക്ട്രോണിക്സ് പാർക് ഉൾപ്പെടെയുള്ള പുതിയ പദ്ധതികളിലും എൻപിഒഎല്ലിന്റെ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.

ടെലിവിഷൻ സെറ്റുകൾ പ്രചാരത്തിലായ സമയത്ത് ഏറ്റവും മികവുറ്റ ടി.വികൾ പുറത്തിറിക്കിയിരുന്ന സ്ഥാപനമാണ് കെൽട്രോൺ. പിൽക്കാലത്ത് സ്വകര്യ വിപണി സജീവമായപ്പോൾ മത്സര ക്ഷമത മരവിപ്പിച്ചു.

Comments

COMMENTS

error: Content is protected !!