കെ.എം.എസ് ലൈബ്രറി സുവർണ്ണ ജൂബിലി സമാപനം ഫിബ്ര 1, 2 തിയ്യതികളില്‍
കൊയിലാണ്ടി: മേലൂര്‍ കെ.എം.എസ് ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷമായ സൗവര്‍ണ്ണം സമാപനം ഫിബ്ര 1, 2 തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒന്നിന് സാംസ്കാരിക സമ്മേളനം കഥാകാരന് യു.എ.ഖാദര്‍ ഉല്‍ഘാടനം ചെയ്യും. ഡോ.കെ.വി.കുഞ്ഞികൃഷ്ണന് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ചിലമ്പൊലി നൃത്ത പരിപാടികള്‍ അരങ്ങേറും. എം.നാരായണന് മാസ്റ്റര്‍ സംവിധാനം ചെയ്ത ‘സ്നേഹഭാരം’ നാടകം. രണ്ടിന് സമാപന സമ്മേളനം തൊഴില്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉല്‍ഘാടനം ചെയ്യും. കെ. ദാസന് എം.എല്‍.എ, സംസ്ഥാന ലൈബ്രറി നാടകം കൗണ്‍സില്‍ സെക്രട്ടറി ബി.സുരേഷ് ബാബു, പഞ്ചായത്ത് പ്രസിഡണ്ട് കൂമുളളി കരുണാകരന് എന്നിവര്‍ സംബന്ധിക്കും. ജി.എന്‍.ചെറുവാട് സ്മാരക പ്രഥമ നാടക പുരസ്കാരം എം.നാരായണന് മാസ്റ്റര്‍ക്ക് കെ ദാസന് എം.എല്‍.എ സമര്‍പ്പിക്കും. തുടര്‍ന്ന് അരങ്ങ് കൊയിലാണ്ടി, ലിറ്റില്‍ തിയ്യേറ്റര്‍ കെ എം എസ് ലൈബ്രറി അവതരിപ്പിക്കുന്ന നാട്ടുപ്പൊലിമ അരങ്ങേറും. തുടര്‍ന്ന് ഗാനമേളയും ഉണ്ടായിരിക്കും.
.