പയ്യോളി നഗരസഭയുടെയും കുടുംബശ്രീ സി ഡി എസ്സിൻ്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം വിപണമേള ‘ഓണപ്പൊലിമ’ ആരംഭിച്ചു

പയ്യോളി നഗരസഭയുടെയും കുടുംബശ്രീ സി ഡി എസ്സിൻ്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം വിപണമേള ‘ഓണപ്പൊലിമ’ ആരംഭിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് മേള ഉദ്ഘാടനം ചെയ്തു. സപ്തംബർ ഒന്നു മുതൽ 6 വരെ പയ്യോളി ബസ്സ് സ്റ്റാൻ്റിന് മുൻവശം തയ്യാറാക്കിയ വേദിയിൽ 25 സ്റ്റാളുകളും, ഭക്ഷ്യമേളയും, എല്ലാ ദിവസവും കലാപരിപാടികളും ഉണ്ടാവും.

 

കുടുംബശ്രീ ഉല്‌പനങ്ങളുടെ വിപണനസ്റ്റാൾ, കൃഷി വകുപ്പിൻ്റെ ഓണച്ചന്ത, ഖാദി സാരി വിപണനമേള, പ്രദർശന സ്റ്റാളുകൾ എന്നിവ മേളയിലുണ്ടാവും. ഭക്ഷ്യമേളയും, മേളയിൽ നിന്ന് നിശ്ചിത വിലക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് സമ്മാനകൂപ്പൺ നല്കി ദിവസേന നറുക്കെടുപ്പ് നടത്തും. എല്ലാ ദിവസവും പ്രാദേശിക കലാകാരൻമാരെ അണിനിരത്തി കലാപരിപാടിയും കുടുംബശ്രീ അംഗങ്ങളുടെ കലാ പരിപാരിപാടികളും നടക്കും.


വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി എം ഹരിദാസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സുജല ചെത്തിൽ ,വി കെ അബ്ദുറഹിമാൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സബീഷ് കുന്നങ്ങോത്ത്, എം പി ഷിബു, മൂസ മാസ്റ്റർ, കെ ശശി മാസ്റ്റർ, കെ പി ഗിരീഷ് കുമാർ, എ കെ ബൈജു, വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡൻ്റ് ഫൈസൽ എം എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി രമ്യ സ്വാഗതവും
കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!