KERALAMAIN HEADLINES
കെ എസ് ആര്‍ ടി സിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: കെ എസ് ആര്‍ ടി സിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ആദ്യ പരിഗണന ശമ്പള വിതരണത്തിന് നല്‍കണം, വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെ എസ് ആര്‍ ടി സിയി ക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പരമാര്‍ശിച്ചു.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു. ഉന്നത തലത്തിലുള്ള ഓഡിറ്റ് കെ എസ് ആര്‍ ടി സിയിൽ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Comments