കെ എസ് ആര്‍ ടിസിയിലെ  ശമ്പള  പ്രതിസന്ധിക്ക് അറുതിയില്ല; യൂണിയനുകള്‍ വീണ്ടും സമരത്തിലേക്ക്

ശമ്പളത്തെ ചൊല്ലി  കെ എസ് ആർ ടി സിയില്‍ യൂണിയനുകള്‍ വീണ്ടും സമരത്തിലേക്ക്. നാളെ ശമ്പളം ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കെ എസ്ആ ര്‍ ടി സി ആസ്ഥാനത്തിന്  അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. സി എം ഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ചയും യൂണിയനുകള്‍ ഇന്നലെ  ബഹിഷ്കരിച്ചിരുന്നു.

കെ എസ്ആര്‍ ടിസിയിലെ  ശമ്പള  പ്രതിസന്ധിക്ക് അറുതി വരുന്നില്ല. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളമെന്ന ഉറപ്പ് പാലിക്കാന്‍ മാനേജ്മെന്‍റിന് കഴിയില്ലെന്ന യൂണിയനുകളെ അറിയിച്ചതോടെ  മുന്‍കൂട്ടി സമരം പ്രഖ്യാപിച്ചിരിക്കെയാണ് യൂണിയനുകള്‍.  സര്‍വീസുകള്‍ക്ക് മുടക്കം വരാതെ കെ എസ്ആ ര്‍ ടിസി ആസ്ഥാനത്തിന് മുന്നിൽ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം . ധിക്കാരപരമായാണ് മാനേജ്മെന്‍റ് പെരുമാറുന്നതെന്ന്  ഭരണപക്ഷ സംഘടനയായ സിഐടിയു ആരോപിച്ചു.

Comments

COMMENTS

error: Content is protected !!