Uncategorized
കെ എസ് ആര്‍ ടി സി സ്വിഫ്റ്റിന് 140 ഡീസല്‍ ഓട്ടോമാറ്റിക് ബസുകള്‍കൂടി ലഭിക്കും
കെ എസ് ആര്‍ ടി സി സ്വിഫ്റ്റിന് 140 ഡീസല്‍ ഓട്ടോമാറ്റിക് ബസുകള്‍കൂടി. കാലപ്പഴക്കം കാരണം പിന്‍വലിക്കുന്ന 271 സൂപ്പര്‍ക്ലാസ് ബസുകള്‍ക്ക് പകരമെത്തുന്നവയാണ് സ്വിഫ്റ്റിന് കൈമാറുന്നത്. കെ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയില്‍ തന്നെ റൂട്ട് നിലനിര്‍ത്തി ഈ റൂട്ടിൽ സ്വിഫ്റ്റ് കമ്പനി ബസ് ഓടിക്കും. മാനേജ്മെന്റിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
യാത്രക്കാര്‍ ഏറെയുള്ള ദീര്‍ഘദൂര റൂട്ടുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റുന്നതോടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ നടത്തിപ്പു മാത്രമായി കെ എസ് ആര്‍ ടി സി ചുരുങ്ങും. കഴിഞ്ഞവര്‍ഷം 50 കോടിക്ക് വാങ്ങിയ 112 ബസുകള്‍ സ്വിഫ്റ്റിന് കൈമാറിയിരുന്നു. കിഫ്ബി വായ്പയിലെ ഇലക്ട്രിക് ബസുകളും സ്വിഫ്റ്റിനാണ് നല്‍കിയത്.
ബസുകള്‍ സ്വിഫ്റ്റിന് നല്‍കുന്നതിനെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, സ്വിഫ്റ്റ് പത്തുവര്‍ഷത്തേക്കുള്ള താത്കാലിക കമ്പനിയാണെന്നും കാലാവധി കഴിഞ്ഞാല്‍ ആസ്തികള്‍ കെ എസ് ആര്‍ ടി സി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
Comments