വ്യാഴാഴ്ച മുതല്‍ 31 വരെ ( 09.03.2023-31.03.2023) കൊല്ലം മുതല്‍ തൃശ്ശൂര്‍ വരെ ട്രെയിന്‍ നിയന്ത്രണം

വ്യാഴാഴ്ച മുതല്‍ 31 വരെ ( 09.03.2023-31.03.2023) കൊല്ലം മുതല്‍ തൃശ്ശൂര്‍ വരെ ട്രെയിന്‍ നിയന്ത്രണമുണ്ടാകും. വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിനില്‍ നിയന്ത്രണമുണ്ടാവുക.

26 ന് 12082 തിരുവനന്തപുരം സെന്‍ട്രല്‍ -കണ്ണൂര്‍ ജനശതാബ്ദി, 06018 എറണാകുളം ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു, 06448 എറണാകുളം ജങ്ഷന്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയും 27 ന് 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസും റദ്ദാക്കി.

06442 കൊല്ലം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ മെമു 9, 13, 17, 19 കായകുളത്തിനും കൊല്ലത്തിനുമിടയില്‍ റദ്ദാക്കി. ട്രെയിന്‍ കായംകുളത്തുനിന്നാണ് പുറപ്പെടുക. 16306 കണ്ണൂര്‍- എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് 26 ന് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 12623എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെയില്‍ 26ന് തൃശൂര്‍ വരെയാകും. 12624 തിരുവനന്തപുരം സെന്‍ട്രല്‍-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ 26 ന് തൃശൂരില്‍നിന്നായിരിക്കും പുറപ്പെടുക. 16325 നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ് 12 മുതല്‍31 വരെ എറണാകുളം ടൗണ്‍വരെയാകും സര്‍വീസ്. 19, 26 തീയതികളില്‍ സര്‍വീസ് പതിവുപോലെ കോട്ടയം വരെയുണ്ടാകും.

06441 എറണാകുളം ജങ്ഷന്‍- കൊല്ലം ജങ്ഷന്‍ മെമു ഒമ്പത് മുതല്‍ 31 വരെ കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. ബുധനാഴ്ചകളില്‍ പതിവുപോലെയാകും സര്‍വീസ്. 161227 ചെന്നൈ എഗ്മൂര്‍ -ഗുരുവായൂര്‍ എക്‌സ്പ്രസ് 15 മുതല്‍ 30 മിനിറ്റുവരെയും 22114 കൊച്ചുവേളി-ലോക്മാന്യ തിലക് ഒമ്പതിന് കോട്ടയത്തിനും മുളന്തുരുത്തിയ്ക്കുമിടയില്‍ ഒരുമണിക്കൂറും വൈകും

Comments

COMMENTS

error: Content is protected !!