KOYILANDILOCAL NEWS
കെ.എസ്.എസ്.പി.എ.സമ്മേളനം
കൊയിലാണ്ടി: നിയോജക മണ്ഡലം കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം കെ.സി.ഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.മുത്തു കൃഷ്ണന്‍ സംസാരിച്ചു. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി എല്ലാ പെന്‍ഷന്‍കാര്‍ക്കും ഉടന്‍ നടപ്പിലാക്കുക, നിലവിലുള്ള ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍കുടിശ്ശിക പരിഷ്‌കരണ കുടിശ്ശിക പണമായി നല്‍കുക കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായി. ടി.കെ.കൃഷ്ണന്‍ (പ്രസിഡണ്ട്) എന്‍.മുരളീധരന്‍, ടി.പി.ഗോപാലന്‍, എസ്.കെ.പ്രേമകുമാരി (വൈ.പ്രസി) വി.ശിവദാസന്‍ ( സിക്രട്ടറി) കെ.വി.ദാമോദരന്‍, എ.വി.അനില്‍കുമാര്‍ (ജോ. സെക്രട്ടറി) പ്രേമന്‍ നന്‍മന (ഖജാന്‍ജി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Comments