കെ എസ് എസ് പി യു കൊഴുക്കല്ലൂർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂണിറ്റ് സമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കുടിശ്ശികയും, മെഡി സെപ് പദ്ധതിയും ഉടൻ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ കെ മൊയ്തീൻ കളയംകുളം അദ്ധ്യക്ഷനായി. കൈത്താങ്ങ് വിതരണം എൻ കെ രാഘവൻ നിർവഹിച്ചു. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, എൻ കെ ബാലകൃഷ്ണൻ, എം എം കരുണാകരൻ, ടി സുമതി, എ കേളപ്പൻ നായർ, എ എം കുഞ്ഞിരാമൻ പി നാരായണൻ, ടി രാമ ചന്ദ്രൻ, പി ഗോപാലൻ, പി കെ ശശീധരൻ, ഡി ശ്രീധരൻ, കെ.പി രാമകൃഷ്ണൻ, ടി വേണു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ കെ മൊയ്തീൻ (പ്രസിഡണ്ട് , റസിയ വി വേണു ടി, രാമചന്ദ്രൻ ടി (വൈ.പ്രസി ഡണ്ട് , എ എം കുഞ്ഞിരാമൻ (സെക്രട്ടറി), ഗോപാലൻ പി , ശശിധരൻ പി.കെ, നാരായണൻ ടി.സി (ജോ: സെക്രട്ടറി, ശ്രീധരൻ ഡി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.