KOYILANDILOCAL NEWS
കെ എസ് എസ് പി യു ചെങ്ങോട്ടുകാവ് യൂണിറ്റ് പുതിയ മെമ്പർമാരെ സ്വീകരിക്കലും 75 വയസ്സ് തികഞ്ഞവരെ ആദരിക്കലും പരിപാടി സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) ചെങ്ങോട്ടുകാവ് യൂണിറ്റ് പുതിയ മെമ്പർ മാരെ സ്വീകരിക്കലും 75 വയസ്സ് തികഞ്ഞവരെ ആദരിക്കലും പരിപാടി സംഘടിപ്പിച്ചു.
ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമം സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടി കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം എ വേലായുധൻ ഉദ്ഘാടനം ചെയ്തു. 75 വയസ് കഴിഞ്ഞവരെ മെമൻ്റോ നൽകി ഇ കെ ഗോവിന്ദൻ മാസ്റ്റർ പരിചയപ്പെടുത്തി. പുതിയ മെമ്പർമാരെ പി കെ ബാലകൃഷ്ണൻ കിടാവ് പരിചയപ്പെടുത്തി. ആശംസകൾ അർപ്പിച്ച് കൊണ്ട് ടി വി ഗിരിജ, ടി വേണുഗോപാലൻ നായർ , പി ബാലഗോപാലൻ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് കെ ഗീതാനന്ദൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം പി പ്രകാശൻ സ്വാഗതവും ട്രഷറർ പി വി പുഷ്പൻ നന്ദിയും രേഖപ്പെടുത്തി.
Comments