LOCAL NEWS
കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ മുന്നേറ്റം കേരളത്തിൽ എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിച്ചു
കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ മുന്നേറ്റം കേരളത്തിൽ എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ടി.എ സബ്ജില്ല സമ്മേളനത്തിന്റെ മുന്നോടിയായാണ് ഇത് സംഘടിപ്പിച്ചത്.
കെ.എസ്.ടി.എ ജില്ല സെക്രട്ടറി ആർ.എം രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗണേശൻ കക്കഞ്ചേരി അധ്യക്ഷനായി. ജില്ലാ എക്സി സഖാക്കളായ എം ജയകൃഷ്ണൻ , ഡി.കെ.ബിജു സ്വാഗത സംഘം ചെയർമാൻ നൗഫൽ എന്നിവർ സംസാരിച്ചു. സബ്ജില്ല സെക്രട്ടറി സി ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ വി. അരവിന്ദൻ നന്ദിയും പറഞ്ഞു.
Comments