KOYILANDILOCAL NEWS

കെ എസ് ടി എ ജില്ലാ കമ്മറ്റി

കൊയിലാണ്ടി: മതേതര ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ.്ടി.എ സംസ്ഥാന വ്യാപകമായി പ്രതിരോധ സംഗമം നടത്തുകയാണ്. ജില്ലാതല ഉദ്ഘാടനം 13 ബുധനാഴ്ച വൈകുന്നേരം 5 ന് കൊയിലാണ്ടി ബസ്റ്റാന്‍ഡ് പരിസരത്ത് കേളു വേട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ സംവിധാനങ്ങള്‍ക്ക് പകരം അനൗപചാരിക വിദ്യാഭ്യാസത്തെയാണ് ദേശീയ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ നടക്കുന്ന ടെര്‍മിനല്‍ പരീക്ഷകള്‍ ദളിതരെയും ആദിവാസികളെയും പിന്നോക്കക്കാരെയും സ്‌കൂളില്‍ നിന്ന് അരിച്ചു മാറ്റും. തെറ്റായ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ച് സാമൂഹിക നീതിയുടെ മെറിറ്റുകള്‍ അട്ടിമറിക്കപ്പെടും.

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.വര്‍ഗീയതയും ജാതി മേല്‍ക്കോയ്മയും ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ വീണ്ടും ബ്രാഹ്മണവല്‍ക്കരിക്കാനുളള ബോധപൂര്‍വമായ ആസൂത്രണമാണ് നടത്തുന്നത്. പൊതു സമൂഹവുമായി ഈ വിഷയങ്ങള്‍ തുറന്നു സംവദിക്കുന്ന പരിപാടിയില്‍ മുഴുവന്‍ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് കെഎസ്ടിഎ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ.്ടി.എ ജില്ലാ സെക്രട്ടറി വി.പി രാജീവന്‍, ജില്ലാ പ്രസിഡണ്ട് ബി മധു ,ജില്ലാ ജോ. സെക്രട്ടറി ആര്‍.എം രാജന്‍, ജില്ലാ എക്‌സിക്യുട്ടീവ് ഡി.കെ ബിജു, സബ് ജില്ലാ സെക്രട്ടറി സി ഉണ്ണികൃഷ്ണന്‍, സബ് ജില്ല പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button