LOCAL NEWS
കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു
കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗം പി.എസ്.സ്മിജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും സംസ്കാരവും എന്ന വിഷയത്തിൽ കെ.വി. സജയ് മുഖ്യ ഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് എൻ. സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.എം രാജൻ ആശംസ ഭാഷണം നടത്തി. കാവ്യധാരയുടെ ഭാഗമായി സുനിൽ തിരുവങ്ങൂർ , സുരഭി .കെ. സ്നേഹബാലൻ, ജോർജ് കെ.ടി. ഷാജി. പി കെ എന്നിവർ കവിതാലാപനം നടത്തി.സംഘാടക സമിതി ജനറൽ കൺവീനർ ഡി.കെ ബിജു സ്വാഗതവും കൺവീനർ ഉണ്ണികൃഷ്ണൻ സി നന്ദിയും പറഞ്ഞു.
Comments