LOCAL NEWS
കൊയിലാണ്ടി നഗരസഭ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇ.എം.എസ് ടൗൺഹാളിൽ വെച്ച് ‘സംരംഭകത്വ ബോധവത് കരണ പരിപാടി’ നടത്തി.നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയതു. പ്രജില സി. അധ്യക്ഷത വഹിച്ചു ഇന്ദിര ടീച്ചർ. പി.രത്നവല്ലി, സംസാരിച്ചു.അജിത് കുമാർ സി.എസ് (മോട്ടിവേഷണൽ ട്രെയിനർ) , ശ്രീമതി.ലത.ടി.വി (വ്യവസായ വികസന ഓഫീസർ, കൊയിലാണ്ടി നഗരസഭ ) എന്നിവർ ക്ലാസുകൾ എടുത്തു.കൊയിലാണ്ടി നഗരസഭ വ്യവസായ വകുപ്പ് ഇന്റേൺസ് ഗോപിക സന്തോഷ്, ഐശ്വര്യ സി.പി .തുടങ്ങിയവർ പങ്കെടുത്തു. അശ്വിൻ പി.കെ (വ്യവസായ വകുപ്പ് ഇന്റേൺ കൊയിലാണ്ടി നഗരസഭ] നന്ദി പറഞ്ഞു.
Comments