ദേശീയ പാതയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ദേശീയ പാതയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പൊയിൽക്കാവ് ഹൈവേ ഹോട്ടലിനു സമീപം വൈകീട്ട് 5.30 ഓടെയാണ് അപകടം. അക്രിസാധനങ്ങൾ കൊണ്ടു പോവുകയായിരുന്നു പിക്കപ്പ് വാൻ ബൈക്കിലിടിക്കുകയായിരുന്നു.വാനിലുണ്ടായിരുന്ന സ്ത്രീക്കും, ബൈക്ക് യാത്രകാരനുമാണ് പരിക്കേറ്റത്. പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരുകിലെ വെള്ളചാലിലേക്ക്  പതിച്ചു. വാനിനു മുകളിലെ സ്ത്രീ വെള്ളക്കെട്ടിലേക്ക് തെറിച്ച് വീണു. കൊയിലാണ്ടി ട്രാഫിക് എസ്ഐ വി.എം.ശശിധരൻ, കെ.രാജീവൻ എന്നിവർ ഉടൻ തന്നെ സ്ത്രീയെ കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അഗ്നിരക്ഷാ സേനയുടെ സഹായവും തേടി. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Comments

COMMENTS

error: Content is protected !!