കെ ജി മാരാർ ത്യാഗധനനായ പൊതുപ്രവർത്തകൻ; കെ പി ശ്രീശൻ
കൊയിലാണ്ടി: വിശ്വാസമർപ്പിച്ച ആദർശത്തിന്റെ പൂർത്തീകരണത്തിന്നു വേണ്ടി സ്വജീവിതം സമർപ്പിച്ച ത്യാഗധനനായ പൊതുപ്രവർത്തകനായിരുന്നു കെ ജി മാരാർ എന്ന് ബി ജെ പി ദേശീയ സമിതി അംഗം കെ പി ശ്രീശൻ പറഞ്ഞു. ബി ജെ പി മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ ജി മാരാർ സ്മൃതിദിനം കൊയിലാണ്ടിയിൽ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികൾ പോലും ആദരവോടെ കണ്ട മാതൃകാ പൊതുപ്രവർത്തകനായിരുന്നു മാരാർ. ശ്രീശൻ പറഞ്ഞു.
ആദിവാസികൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടി അദ്ദേഹം നടത്തിയ സമരങ്ങൾ രാഷ്ടീയ കേരളം എന്നും ഓർക്കും. ഋഷിതുല്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഉയർന്ന വായനയും പഠനവും സമഞ്ചസമായി സമ്മേളിച്ച അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു മാരാരെന്നും അദ്ദേഹം പറഞ്ഞു. സി രവീന്ദ്രൻ ശാസ്ത അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗം ബി കെ പ്രേമൻ മണ്ഡലം പ്രസിഡന്റ് എസ്സ് ആർ ജയ്കിഷ്, മണ്ഡലം ജന.സെക്രട്ടറി കെ വി സുരേഷ്, മാധവൻ പൂക്കാട്, സരീഷ്, കെ കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു