ANNOUNCEMENTSKERALA
കെ ജി റ്റി ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് എസ് എസ് എല്‍ സി യോ തത്തുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള കെ ജി റ്റി ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ ഇപ്പോൾ സീറ്റുകള്‍ ഒഴിവുണ്ട്.
അപേക്ഷകര്‍ക്ക് എസ് എസ് എല്‍ സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ ബി സി/എസ് ഇ ബി സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: 0471 2474720, 2467728 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Comments