ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധഭീഷണി

ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധഭീഷണി. നവംബർ ആറിനാണ് ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉണ്ടായത്. കേസ് സൈബർ പൊലീസിന് കൈമാറി. ഭീഷണിയെ തുടർന്ന് ഡി വൈ എസ് പി അനിലിന്റെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വിദേശത്ത് നിന്ന് ഫോണിൽ വിളിച്ചാണ് വധഭീഷണി മുഴക്കിയത്.  ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാൻ ഭീഷണി മുഴക്കിയെന്നാണ് പരാതി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.

 

പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ്, സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ എന്നിവരെ എൻഐഎ പ്രതി ചേർക്കും. ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേർക്കുക. നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജൻസി വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!