KERALAUncategorized
കെ ടി യുവിൽ സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയെന്ന് ഹൈക്കോടതി
കെ ടി യുവിൽ സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയെന്ന് കേരള ഹൈക്കോടതി. ചട്ടപ്രകാരമുളള നടപടികൾ പൂർത്തിയാക്കിയുളള നിയമനമല്ല സിസ തോമസിന്റേത്. പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
താത്കാലിക വിസി നിയമനമാണെന്നും സ്ഥിര നിയമനമല്ലെന്നും പറഞ്ഞ കോടതി, പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സംസ്ഥാന സർക്കാരിനാണെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിന് പുതിയ പാനൽ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
വിസി നിയമനത്തിൽ നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയെന്നും കോടതി വ്യക്തമാക്കി. താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഗവർണർ പ്രത്യേക സാഹചര്യത്തിൽ നടത്തിയ നിയമനമായതിനാലാണ് ഇടപെടാത്തതെന്നും കോടതി പറഞ്ഞു.
Comments