ദേശീയ പാതയിൽ വൈകീട്ട് നാല് മണി മുതൽ വാഹന നിയന്ത്രണം

കൊയിലാണ്ടി: കോരപ്പുഴ മുതൽ ചേമഞ്ചേരി വരെ ഇന്ന് (വ്യാഴം) ദേശീയപാതയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാവും. വൈകീട്ട് 4 മണി മുതൽ ഒരു മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണങ്ങളുണ്ടാവുക. കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ റാലി നടക്കുന്നത് കൊണ്ടാണിത്. നാലു മണി മുതൽ കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ ഉള്ള്യേരി വഴിയും, കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പൂളാടി കുന്നിൻ നിന്ന് അത്തോളി വഴിയും തിരിച്ചുവിടുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

Comments

COMMENTS

error: Content is protected !!