LOCAL NEWS

കെ പി എസ് ടി എ സമര പ്രഖ്യാപന ജാഥ നടത്തി

പേരാമ്പ്ര: ഭിന്നശേഷിക്കാരുടെ നിയമനത്തിനുള്ള സംവരണത്തിൻ്റെ പേരിൽ ആയിരക്കണക്കിന് അദ്ധ്യാപകർക്ക് നിയമനം നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെയും ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, ഹെഡ്മാസ്റ്റർമാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ വിവിധആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെ പി എസ് ടി എ നടത്തുന്ന മാർച്ചിൻ്റെ സമര പ്രഖ്യാപന ജാഥ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.എ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജാഥാ ലീഡർ ഷാജു പി കൃഷ്ണൻ, ടി.കെ പ്രവീൺ കുമാർ, പി രാമചന്ദ്രൻ, ഇ കെ സുരേഷ്, കെ സജീഷ്, ചിത്രരാജൻ, മനോജ് അഴകത്ത്, എം സതീശൻ, പി സിജു, ഒ കെ ഷരീഫ്, ജയപ്രകാശ് ബാബു, മജീദ് കാവിൽ, എൻ രാജേഷ് തുടങ്ങിയവർ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button