പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റിയിൽ നിന്നും റൂറലിൽ നിന്നുമായി 6 ടീമുകൾ പങ്കെടുത്തു ഫൈനലിൽ റൂറൽ DHQ വിനെതിരെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ( SOG 11 ) വിജയിച്ചു. മാൻ ഓഫ് ദ സീരീസ് ആയി DHQ വിലെ പ്രജീഷിനെ തിരഞ്ഞെടുത്തു. DHQRI Incharge റോയ് പത്മനാഭൻ , SOG റൂറൽ പാർട്ടികമാണ്ടർ കൃഷ്ണൻ കൊയിലാണ്ടി ഫയർഫോർസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് മുൻ സർവ്വീസസ് താരവുമായിരുന്ന കുഞ്ഞി കണാരൻ ട്രോഫികൾ വിതരണം ചെയ്തു അസോസിയേഷൻ വൈസ്.പ്രസിഡന്റ് രജീഷ് ചേമേരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Comments

COMMENTS

error: Content is protected !!