KOYILANDIMAIN HEADLINES
കെ.പി.കായലാട് സാഹിത്യപുരസ്‌കാരം ശിവദാസ് പുറമേരിക്ക്
മേപ്പയ്യൂര്‍ : പുരോഗമന കലാസാഹിത്യസംഘം, മേപ്പയ്യൂര്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് കെ.പി.കായലാട് സാഹിത്യപുരസ്‌കാരത്തിന് ശിവദാസ് പുറമേരി അര്‍ഹനായി. ‘മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പ്രൊഫ: സി.പി.അബൂബക്കര്‍, രാജന്‍ തിരുവോത്ത്, എം.പി.അനസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. മെമന്റോയും,പ്രശസ്തിപത്രവും,ക്യാഷ് അവാര്‍ഡും ജേതാവിന് ജനുവരി 7 ന് ഓണ്‍ലൈനില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ സമര്‍പ്പിക്കുമെന്ന് ജില്ലാ കമ്മറ്റി അംഗം കെ.രതീഷ്,യൂനിറ്റ് സെക്രട്ടറി എന്‍.രാമദാസ്, പി.കെ.ഷിംജിത്ത് എന്നിവര്‍ അറിയിച്ചു.
Comments