DISTRICT NEWS

കെ റെയിൽ വിരുദ്ധ സത്യാഗ്രഹം 777-ാ‍ം ദിവസത്തിലേക്ക്


സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ ആദ്യമായി പ്രത്യക്ഷസമരം ആരംഭിച്ച കോഴിക്കോട് ജില്ലയിലെ കാട്ടിലപീടികയിൽ നടന്ന് വരുന്ന കെ-റെയിൽ വിരുദ്ധസമരം 777 ദിവസം പിന്നിടുന്നു. 2020 ഒക്ടോബർ 2 ഗാന്ധി ജയന്തിദിനത്തിൽ സ്ഥിരം സമരപന്തൽ കെട്ടി ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹസമരമാണ് ഇന്നും തുടരുന്നത്‌.
കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ കിടപ്പാടം നഷ്ടപെടുന്ന 160 കുടുംബങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചേർന്ന് തുടങ്ങിയ കെ. റെയിൽ വിരുദ്ധ സമിതിക്ക് ഇന്ന് കോഴിക്കോട് ജില്ലയിൽ 30 സമിതികളും സംസ്ഥാനത്താകമാനം 403 സമിതികളും നിലവിലുണ്ട്‌.

മുൻ പി എസ് സി മെമ്പറും മുസ്ലിം ലീഗ് നേതാവുമായ ടി ടി ഇസ്മായിൽ ചെയർമാനായി കാട്ടിലപീടികയിൽ ജനകീയ പ്രതിരോധസമിതി എന്ന പേരിൽ കമ്മറ്റിക്ക്‌ രൂപം നൽകുകയും പിന്നീട്‌ കോട്ടയത്തെ മുളക്കുളം പഞ്ചായത്തിലും കോഴിക്കോട്‌ ജില്ലയിലെ നന്തി നാരങ്ങോളിക്കുളത്തും തുടങ്ങി കേരളമാകമാനം കത്തിക്കയറാൻ കാരണമായ ജനകീയസമരമാണ് ഇന്ന് കേരളം മുഴുവൻ കെ റെയിൽ വിരുദ്ധ സമരമായി മാറിയതും, സർക്കാരിന് തന്നെ പിടിവാശി മാറ്റി വെച്ച്‌ സർവ്വേ നടപടികളിൽ നിന്നും പിന്നോട്ടുപോകാൻ കാരണമായി മാറിയതും. കോഴിക്കോട് ജില്ലയിലെ ഫറോക്ക്‌, വട്ടാംപൊയിൽ, കല്ലായി ഭാഗങ്ങളിൽ സർവ്വേ കല്ല് നാട്ടാൻ എത്തിയപ്പോൾ ക്രൂരമായ പോലീസ് മർദ്ദനം ഏൽക്കേണ്ടിവന്നെങ്കിലും സമരസമിതി നേതാക്കളായ ടി ടി ഇസ്മായിൽ, മുസ്തഫ ഒലിവ്, സുനീഷ് കീഴാരി, പ്രവീൺ ചെറുവത്ത്, നസിർ നുജെല്ല, പിഎം ശ്രീകുമാർ, ഷിജു പികെ, സഹീർ പി കെ, പ്രിയ, ആതിര, വിഷ്ണു, റഷീദ് നന്തി എന്നിവർ ജനങ്ങളെ ചേർത്തുനിർത്തി നടത്തിയ ശക്തമായ ചേർത്തുനിൽപ്പ് സർക്കാരിന് കോഴിക്കോട് ജില്ലയിലെ സർവ്വേ നടപടികൾ നിർത്തിവെക്കേണ്ടി വന്നു.


കോവിഡ് മഹാമാരിയുടെ കാലത്ത് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ പല സമരപരിപാടികൾക്കും പോലീസ് കേസ് എടുക്കുകയും വലിയ തുക ഫൈൻ ആയി ഈടാക്കുകയും ചെയ്തിട്ടുണ്ട്. സത്യാഗ്രഹ സമരത്തിന് പുറമെ മറ്റു നിരവധി സമരപരിപാടികളായ അഭയാർത്ഥി പലായനം, പ്രതീകാത്മക സർവ്വേ കല്ല് അറബികടലിൽ ഒഴുക്കൽ, അടുപ്പുകൂട്ടൽ സമരം, പ്രധിഷേധ ജ്വാല, സമരപ്പോരാളികളുടെ സംഗമം, കളക്ടറേറ്റ്റ് മാർച്ച്, വില്ലജ് ഓഫീസ് മാർച്ച്, പ്രധിഷേധ ബൈക്ക് റാലി, കിടപ്പാട സംരക്ഷണ ജാഥ,ഓണം നാളിൽ തെരുവോര സമരസദ്യ, ഓണനാളിൽ പട്ടിണിസമരം
സിക്രട്ടറിയേറ്റ്‌ മാർച്ച് തുടങ്ങിയ സമരമാർഗങ്ങൾ സമിതിക്ക് സ്ത്രീകളും കുട്ടികളുമടക്കം വൻ ജനപങ്കാളിതത്തോടെ നടത്താൻ കഴിഞ്ഞിട്ടുണ്ട്…

ഇന്ത്യയിലെ തന്നെ പ്രമുഖരായ മനുഷ്യാവകാശ – സാമൂഹ്യപ്രവർത്തകരായ മേധാ പട്ക്കർ, പ്രഫുല്ല സാമന്ത റാ, പ്രശാന്ത് ഭൂഷൻ, തുഷാർ ഗാന്ധി, വാട്ടർമാൻ രാജേന്ദ്രസിംഗ് റാണ, കൂടംകുളം സമരനായകൻ എസ്‌ പി ഉദയകുമാർ, ദയഭായി, മീര സംഘമിത്ര, കെഎം ഷാജഹാൻ തുടങ്ങിയവരും കേരളത്തിലെ പ്രമുഖ രാഷ്‌ടീയ നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, കെ. സുരേന്ദ്രൻ, പാണക്കാട്‌ സാദിക്കലി ശിഹാബ് തങ്ങൾ, മുല്ലപ്പാള്ളി രാമചന്ദ്രൻ, പികെ കൃഷ്ണദാസ്, സി കെ പത്മനാഭൻ, കെ കെ രമ, കെഎം ഷാജി, വി ടി ബലറാം, നജീബ്‌ കാന്തപുരം, മാത്യു കുഴൽ നാടൻ, പികെ ഫിറോസ്, ശബരിനാഥൻ, കെ എം അഭിജിത്ത്‌, പ്രഫുൽ കൃഷ്ണ, Dr. ആസാദ്, എൻ വേണു, ജോസഫ് എം പുതുശ്ശേരി തുടങ്ങിയവരും, പരിസ്ഥിതി പ്രവർത്തകരായ CR നീലകണ്ഠൻ, കുസുമം ജോസഫ്, ജോൺ പെരുവന്തനം സാഹിത്യകാരന്മാരായ കൽപ്പറ്റ നാരായണൻ, പികെ ഗോപി, ഫൈസൽ എളേറ്റിൽ ഗായകൻ കൊല്ലം ഷാഫി പത്ര പ്രവർത്തകരായ കമാൽ വരദൂർ, ബിജുനാഥ്, സ്വാതന്ത്ര്യ സമരസേനാനി വാസു, മാവൂർ സമര നായകൻ ഗ്രോ വാസു. അഡ്വക്കേറ്റ് മുഹമ്മദ്‌ ഷാ തുടങ്ങിയവർ ഇതിനോടകം സമരപന്തലിൽ എത്തുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെയും ചർച്ചക്കുവേണ്ടിയോ ആശങ്ക അകറ്റുന്നതിനു വേണ്ടിയോ ആരും സമീപിച്ചിട്ടില്ലെന്ന് സമര സമിതി ജനറൽ കൺവീനവർ മൂസക്കോയ അറിയിച്ചു. സിൽവർലൈൻ പദ്ധതി പിൻവലിക്കും വരെ അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് സമരസമിതിയുടെ തീരുമാനം. സമരമാരംഭിച്ചത്‌ മുതൽ രാപ്പകലെന്നില്ലാതെ പിറന്ന നാടിനെ കീറി മുറിച്ചില്ലാതാക്കാൻ അനുവദിക്കില്ലെന്ന് ദൃഡപ്രതിജ്ഞയെടുത്തിരിക്കുകയാണെന്ന് സമരസമിതി നേതാക്കളായ സി കൃഷ്ൺ, ലത്തീഫ് റയാൻ, ടി ടി കുഞ്ഞമ്മദ്, ചോയിക്കുട്ടി, ഹുബൈബ് വെങ്ങളം, ഫാറൂക്ക്‌ കമ്പായത്തിൽ, ഉഷ മേലെടത്ത്, ഷീല തോട്ടോളി, ശ്രീജ കണ്ടിയിൽ എന്നിവർ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button