പെരുവണ്ണാമൂഴിയിൽ മീൻ പിടിക്കാനെത്തിയ യുവാവ് മരിച്ചു

പെരുവണ്ണാമുഴി ഡാം റിസര്‍വയറില്‍ മീന്‍ പിടിക്കാന്‍ എത്തിയ നാലംഗ സംഘത്തില്‍ ഒരാള്‍ വെള്ളത്തിൽ വീണു മരിച്ചു. മരുതോങ്കര ചീനവേലയിലെ പാറച്ചാലില്‍ പ്രകാശന്റെ മകന്‍ അഭിജിത്ത് (23)ആണ് മരിച്ചത്.

മുതുകാട് ചെകുത്താന്‍മുക്കിന് സമീപം കുറ്റിയാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമുഴി റിസര്‍വോയറിലാണ് അപകടം.

അഭിജിത്ത് ഒഴികെ ബാക്കിയുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. കൂടെയുള്ളവര്‍ക്ക് ഇയാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഓടിയെത്തിയ നാട്ടുകാര്‍ അഭിജിത്തിനെ കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!