കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ തുറയൂരിൽ യുഡിഎഫ് ധർണ്ണ

തുറയൂർ : യു ഡി എഫ് നേതൃത്വത്തിൽ കേന്ദ്ര -കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി, തുറയൂർ പഞ്ചായത്ത് കമ്മറ്റി, പയ്യോളി അങ്ങാടിയിൽ ധർണ്ണ നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ ഉൽഘടനം ചെയ്തു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ് മുഖ്യപ്രഭാഷണം നടത്തി.

തുറയൂർ പഞ്ചായത്ത്‌ യു ഡി എഫ് ചെയർമാൻ കോവുമ്മൽ മുഹമ്മദലി അധ്യക്ഷനായിരുന്നു. ഇ കെ ബാലകൃഷ്ണൻ, ടി പി അബ്ദുൽ അസീസ്, മുനീർ കുളങ്ങര, വി വി അമ്മദ്, സി എ നൗഷാദ്, സി കെ അസീസ്, എം പി ബാലൻ, കുറ്റിയിൽ അബ്ദുറസാഖ്, എ കെ കുട്ടികൃഷ്ണൻ, കെ പി ശ്രീകല, ജിഷ മാടായി, മാണിക്കോത്ത് അസ്സൈനാർ ഹാജി തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!