KOYILANDILOCAL NEWS
കേന്ദ്ര വിദ്യാഭ്യാസനയം തിരുത്തണം
കൊയിലാണ്ടി: മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം, ബദലാകുന്ന കേരളം എന്ന മുദ്രാവാക്യവുമായി കെ.എസ്.ടി.എ നടത്തുന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അനുബന്ധ പരിപാടി നടത്തി. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ ചിന്തകള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ എക്‌സിക്യൂട്ടീവ് എം.ജയകൃഷ്ണന്‍ മുഖ്യ ഭാഷണം നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. ശാന്ത, ആര്‍.എം.രാജന്‍ എന്നിവര്‍ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി ഡി.കെ .ബിജു സ്വാഗതവും ജോ. സെക്രട്ടറി ദീപ ആര്‍.കെ.നന്ദിയും പറഞ്ഞു. ഉപജില്ലാ സമ്മേളനം ഡിസംബര്‍ ഒന്നാം തിയ്യതി കൊയിലാണ്ടി ഗവ: മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന വൈ. പ്രസിഡണ്ട് എ.കെ.ബീന ഉദ്ഘാടനം ചെയ്യും.
Comments