വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോൽസവം കൊടിയേറി. ക്ഷേത്രം ശാന്തി സുനിൽകുമാറിൻ്റെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ കർമം. ഉത്സവം 21 ന് സമാപിക്കും,

15 ന് വൈകീട്ട് 5 ന് വിളക്കുപൂജ, തുടർന്ന് രതീശൻ ഗുരുക്കളുടെ ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കിയ തദ്ദേശീയ കലാകാരൻമാരുടെ ചെണ്ടമേള അരങ്ങേറ്റം.16 ന് രാത്രി 8 ന് മാങ്കുഴി സുധീഷ് മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം, 17 ന് രാത്രി 9 ന് സൂര്യകാലടി ഭജനമണ്ഡലിയുടെ ഭജന, 18 ന് രാത്രി .ഭജന, 19 ന് ചെറിയ വിളക്ക് ദിനത്തിൽ രാത്രി 9 ന് സ്കോളർഷിപ്പ് വിതരണം, 9 ന് സംഗീത സന്ധ്യ,
20 ന് വലിയ വിളക്ക്, രാത്രി 7. 30 ന് തായമ്പക,10 ന് ഗാനമേള, രാത്രി 1.30 ന് നാന്തകം എഴുന്നള്ളിപ്പ്, 21ന് താലപ്പൊലി ദിനം വൈകീട്ട് 6.15ന് ചെറുശ്ശേരി കുട്ടൻമാരാർ, മച്ചാട് മണികണ്ഠൻ, തൃപ്പാളൂർ ശിവൻ, പനമണ്ണ മനോഹരൻ, ഏഷ്യാഡ് ശശി, നന്മണ്ട നാരായണൻ ഗുരുക്കന്മാരും ശിക്ഷാർത്ഥികളും അണിനിരക്കുന്ന പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളത്ത്, രാത്രി 11 ന് വർണ്ണ വിസ്മയം, 12 ന് ഗുരുതി തർപ്പണം പുലർച്ചെ ശ്രീഭൂതബലി എന്നിവയുണ്ടാകും.
Comments

COMMENTS

error: Content is protected !!