KOYILANDILOCAL NEWS
കേന്ദ്ര സർക്കാരിന്റെ അവഗണക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ മേപ്പയ്യൂരിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കും വിവേചനത്തിനും എതിരായും, ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സിപിഐഎം സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
നികുതി വിഹിതവും, അർഹമായ മറ്റ് സഹായങ്ങളും നിഷേധിക്കുന്ന കേന്ദ്രസർക്കാർ കേരള ജനതയെ വഞ്ചിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ പറഞ്ഞു.
വിവിധ ബ്രാഞ്ചുകളിൽ നിന്നും പ്രകടനമായി നൂറു കണക്കിന് പേർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കാളികളായി. എൻഎം ദാമോധരൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ എസി അനൂപ് അധ്യക്ഷത വഹിച്ചു. എൻ കെ രാധ, കെ ടി രാജൻ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Comments