DISTRICT NEWS
ബ്രഹ്മപുരത്തിലെ പുകയടക്കാൻ കോഴിക്കോട് നിന്നുള്ള അഗ്നിരക്ഷസേനാഗങ്ങളും
.
10 ദിവസമായി ബ്രഹ്മപുരത്ത് കത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുള്ള തീയും പുകയും നിയന്ത്രണമാക്കാൻ വിവിധ ജില്ലകളിൽ നിന്നും സേന എത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി കോഴിക്കോട് നിന്നുള്ള അഗ്നിരക്ഷാ സേനാഗങളും പ്രവർത്തനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
ഇതുവരെ 3 ബാച്ചിനെയാണ് കോഴിക്കോട് ജില്ലയിൽ നിന്നും ബ്രഹ്മപുരത്തെക്ക് അയച്ചിട്ടുള്ളത്.
ശനിയാഴ്ച വരെ 60 ഓളം സേനാംഗങ്ങളെ അയച്ചു കഴിഞ്ഞു. വിഷലിപ്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുക പ്രയാസമായതിനാല്‍ ഒരു ദിവസത്തെ ഡ്യൂട്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്.കോഴിക്കോട് ജില്ലയിലെ 9 സ്റ്റേഷനുകളിൽ നിന്നായിട്ടാണ് സംഘങ്ങൾ എറണാകുളത്തേക്ക് എത്തുന്നത്.
Comments