കേരളത്തിലും വ്യാജ സർവ്വകലാശാല. യു.ജി.സി
രാജ്യത്ത് 24 വ്യാജ സർവകലാശാല പ്രവർത്തിക്കുന്നതായി യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ. എട്ട് വ്യാജ സർവ്വകലാശാലകൾ അവിടെ പ്രവർത്തിക്കുന്നു. ഡൽഹിയിൽ ഏഴും വ്യാജസ്ഥാപനം ഉണ്ട്. സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്ന പേരില്‍ കേരളത്തിലും ഒരു വ്യാജ സർവ്വകലാശാല യു.ജി.സി ലിസ്റ്റിലുണ്ട്.
കേരളത്തിലെ വ്യാജ സർവ്വകലാശാലയ്ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നാണ് പേര്. കിഷനാട്ടം എന്ന സ്ഥലമാണ് ആസ്ഥാനമായി ഇവര്‍ കാണിക്കുന്നത്. ഇങ്ങനെയൊരു സര്‍വകലാശാലയെപ്പറ്റിയോ സ്ഥലത്തെപ്പറ്റി ആർക്കും അറിവില്ല. എന്നാൽ പത്തു വർഷമായി ഇവർ കോഴ്സുകൾ നടത്തി വിദ്യാഥികളെ വഞ്ചിക്കുന്നുണ്ട്. കോഴ്സുകൾക്ക് ചേരുന്നതിന് മുൻപ് യു.ജി.സി അംഗീകരം ഉണ്ടെന്ന് ഉറപ്പാക്കണം.
ഇത്തരം സ്ഥാപനങ്ങളുടെ കോഴ്സുകൾക്ക് ചേർന്ന് വഞ്ചിതരാവുന്ന സാഹചര്യം നിരവധിയുണ്ട്. യു.ജി.സി ലിസ്റ്റ് ചെയ്ത വ്യാജ കലാശാലകൾ ഇവയാണ് –
വാരാണസേയ സംസ്‌കൃത വിശ്വവിദ്യാലയ (വാരാണസി), മഹിള ഗ്രാം വിദ്യാപീഠ് (അലഹബാദ്), ഗാന്ധി ഹിന്ദി വിദ്യാപീഠ് (അലഹബാദ്), നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി (കാൺപുർ), നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പൺ സർവകലാശാല (അലിഗഢ്), ഉത്തർപ്രദേശ് വിശ്വവിദ്യാപീഠ് (മഥുര), മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിശ്വവിദ്യാലയ (പ്രതാപ്‌ഗഢ്), ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷദ് (നോയിഡ),ഡൽഹി–- കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി, വൊക്കേഷണൽ യൂണിവേഴ്‌സിറ്റി, എഡിആർ സെൻട്രിക് ജുഡീഷ്യൽ യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എൻജിനിയറിങ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്‌സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്, ആധ്യാത്മിക് വിശ്വവിദ്യാലയ, പശ്ചിമബംഗാൾ–- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ് മെഡിസിൻ (കൊൽക്കത്ത), ഒഡിഷ–-മഹാഭാരത് ശിക്ഷ പരിഷത് (റൂർക്കല), നോർത്ത് ഒറീസ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി (മയൂർഭഞ്ച്), പുതുച്ചേരി–- ശ്രീബോധി അക്കാദമി ഓഫ് എഡ്യൂക്കേഷൻ, ആന്ധ്രപ്രദേശ്– -ക്രൈസ്റ്റ് ന്യൂടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്‌സിറ്റി, മഹാരാഷ്ട്ര–- രാജ അറബിക് യൂണിവേഴ്‌സിറ്റി, കർണാടകം– -ബദൻഗവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി എന്നിവയാണ് മറ്റ് വ്യാജ സർവകലാശാലകൾ.