തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യം; ഒടുവിൽ കുട്ടിശങ്കരനും യാത്രയായി

തൃശൂർ: തിരുവമ്പാടി കുട്ടിശങ്കരൻ ചരിഞ്ഞു . നിലവിൽ സർക്കാർ സംരക്ഷണയിലായിരുന്നു. ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു കുട്ടിശങ്കരൻ.. ഒന്നര വർഷം മുമ്പാണ് ആന വനംവകുപ്പിന്റെ സംരക്ഷണയിൽ എത്തിയത്. ഡേവീസിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് ആനയെ മാറ്റിയിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് ആനയെ മാറ്റാൻ കഴിയാത്തത് കൊണ്ട് വനം വകുപ്പിന്റെ ഉടമസ്ഥതയിൽ എത്തുകയായിരുന്നു 

എന്നാൽ ആനയെ ഏറ്റെടുത്തിട്ടും ആനയുടെ ചിലവുകൾ വഹിക്കുന്നത് പഴയ ഉടമയായ ഡേവിസിന്റെ കുടുംബം തന്നെയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ കുട്ടിശ്ശങ്കരനെ ഏറ്റെടുക്കാൻ നിരവധി ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയ്യാറായി രംഗത്ത വന്നിരുന്നെങ്കിലും  പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാതിരുന്നതിനെ തുടർന്ന് വനം വകുപ്പ് തന്നെ സംക്ഷിക്കുകയായിരുന്നു. 

ആരോഗ്യ പരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആന കേന്ദ്രത്തിലേക്കു കൊണ്ടുപോകേണ്ടതായിരുന്നു. തൃശൂർ പൂരമടക്കം കേരളത്തിലെ ഉത്സവ പറമ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു കുട്ടിശങ്കരൻ. യുപിയിൽനിന്നു 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത്.1987ൽ ഡേവിസ് സ്വന്തമാക്കി. വനം വകുപ്പിനു സമ്മാനിച്ച ശേഷവും കുട്ടിശങ്കരനെ പോറ്റിയിരുന്നത് പഴയ ഉടമ തന്നെയായിരുന്നു. പ്രതിമാസം 50,000 രൂപ ചെലവിട്ടാണ് ആനയെ പരിപാലിച്ചിരുന്നത്. കൊവിഡ് ഇടവേളക്ക് ശേഷം തൃശൂർ പൂരം കെങ്കേമമായി ആഘോഷിക്കാനിരിക്കെയുണ്ടായ കുട്ടിശങ്കരന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് തിരുവമ്പാടിയും ആനപ്രേമികളും.. 

Comments
error: Content is protected !!