KERALAMAIN HEADLINES
കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും
കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ അരുന്നുറ്റി അമ്പതോളം എച്ച് പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി.
പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.
എല്ലാ ഇന്ധനകമ്പനികളിലെയും റീട്ടെയ്‌ലർമാർക്ക് ഇന്ധനം ഉറപ്പാക്കാൻ ഇപ്പോൾ കമ്പനികൾക്ക് കഴിയുന്നില്ല. കൂടാതെ പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുസംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങൾ കമ്പനി മുമ്പാകെ സമർപ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികൾ ഉണ്ടായില്ല. ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പരിഹാരം കാണാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡീലർമാർ പറയുന്നു.
Comments