വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗം; ആറ് ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തല്‍.തമിഴ്‌നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിക്കുന്നതെന്നാണ് വിവരം. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആറു ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആറുമാസത്തിനിടെ സംസ്ഥാനത്ത് ലഹരിക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയതിന്  72 മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.

മാനസിക പ്രശ്‌നങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മരുന്നുകളാണ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നാണ് അധികവും ഗുളികകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.

അനധികൃതമായി വിദ്യാര്‍ഥികള്‍ക്ക് ഗുളികകള്‍ ലഭിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കാനാണ് തീരുമാനം.

Comments

COMMENTS

error: Content is protected !!