കേരളത്തിലെ രോ​ഗികളെ പ്രവേശിപ്പിക്കരുതെന്ന് ദക്ഷിണ കന്നട ആരോഗ്യവകുപ്പ് ; സർക്കുലർ നൽകി

കോവിഡ് വ്യാപകമായ കേരളത്തിൽനിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന് ദക്ഷിണ കന്നട  ആരോഗ്യവകുപ്പ്  ജില്ലയിലെ ആശുപത്രികളോട് നിര്‍ദേശിച്ചു. അതിര്‍ത്തിജില്ലയായ കാസർകോട്  രോ​ഗം പടരുന്ന സാഹചര്യത്തിലുള്ള സര്‍ക്കുലര്‍ ജില്ലയിലെ എട്ട്   മെഡിക്കൽ കോളേജുകൾക്ക് ലഭിച്ചു.  ജില്ലാ മെഡിക്കൽ ഓഫീസർ രാമചന്ദ്ര ബായാറി ആണ് സർക്കുലർ നൽകിയത്.

 

മംഗളൂരു നഗരത്തിനുള്ളിൽ മലയാളികളുടെയും കേരള വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചുകൊണ്ട് സിറ്റി കോർപറേഷൻ കമീഷണർ ഉത്തരവിറക്കി. കേരളത്തിന്റെ പേര് പറയാതെ നഗരവുമായി അടുത്ത് കിടക്കുന്ന അയൽ സംസ്ഥാനം എന്നാണ് ഉത്തരവിൽ പരാമർശിച്ചത്.  മംഗളൂരു നഗരത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്   അയൽസംസ്ഥാന വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു.
Comments

COMMENTS

error: Content is protected !!