KERALAUncategorized
കേരളത്തിൽ കാലവർഷം ദുർബലം ;അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ കാലവർഷം ദുർബലമായി തുടരുന്നു. ഇന്നും ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല. അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രി വരെ കേരളാ തീരങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്.19ാം തീയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കനത്ത നാശം വിതച്ചു. വ്യാഴാഴ്ച രാത്രിയോടെ കരതൊട്ട ചുഴലിക്കാറ്റിൽ ദ്വാരക കച്ച് സൗരാഷ്ട്ര മേഖലകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ചുഴലിക്കാറ്റ് ഗുജറാത്തിൽ എത്തിയതോടെ കനത്ത ജാഗ്രതയിൽ ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ.
Comments