കേരളത്തിൽ നിന്നുള്ളവർക്ക് കർണ്ണാടക എഴു ദിവസത്തെ ക്വാറൻ്റൈൻ നിർബന്ധമാക്കി

കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ കർണാടക നിർബന്ധമാക്കി. കേരളത്തിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് വിശദീകരണം

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാത്രി കർഫ്യൂ പോലുള്ള മറ്റ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനും സ്കൂളുകളിൽ ആറ് മുതൽ എട്ട് വരെ ക്ലാസുകൾ വീണ്ടും തുറക്കാനും യോഗത്തിൽ തീരുമാനിച്ചു.

“കേരളത്തിൽ നിന്ന് വരുന്ന ആളുകൾക്ക് ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്, ഏഴാം ദിവസം പരിശോധന നിർബന്ധമാണ്. ആർടി-പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയാലും പ്രതിരോധ കുത്തിവയ്പ് എടുത്ത സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ക്വാറന്റൈൻ നിർബന്ധമാണ്,” എന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച റവന്യൂ മന്ത്രി ആർ അശോക്, ഈ നിയമം വിദ്യാർത്ഥികൾക്കും ബാധകമാകുമെന്ന് പറഞ്ഞു.

Comments

COMMENTS

error: Content is protected !!